'ബിലാൽ വരും, അതൊരു ഒന്നൊന്നര വരവായിരിക്കും': ആവേശത്തിലാഴ്ത്തി ദുൽഖർ സൽമാൻ

നിഹാരിക കെ എസ്
വെള്ളി, 25 ഒക്‌ടോബര്‍ 2024 (11:38 IST)
വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തി സംവിധായകൻ അമൽ നീരദ് ബിഗ് ബിയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപനം നടത്തി. ബിലാൽ ഉടൻ വരുമെന്നായിരുന്നു അത്. എന്നാൽ, അതിനു ശേഷം ഇപ്പോൾ രണ്ട് സിനിമ അമൽ നീരദ് ചെയ്തു. ഇപ്പോഴിതാ, ബിലാൽ വരുമെന്ന് പറയുകയാണ് ദുൽഖർ സൽമാൻ. 
 
'ബിലാൽ എപ്പോൾ വരുമെന്ന് ബിലാലിന് മാത്രമേ അറിയുകയുള്ളൂ. പക്ഷെ ബിലാൽ വരും. വരുമ്പോൾ അതൊരു ഒന്നൊന്നര വരവായിരിക്കും. എന്റെ കാമിയോ ഉണ്ടോ ഇല്ലയോ എന്നൊക്കെ ഇപ്പോൾ പറയാൻ പറ്റില്ല. എല്ലാം കാത്തിരുന്ന് കാണാം. എന്തായാലും ബിലാൽ നിങ്ങളിലേക്ക് വരും', ദുൽഖർ പറഞ്ഞു.
 
അതേസമയം, മലയാളത്തിൽ മാസ് സിനിമകൾക്ക് മറ്റൊരു ഭാഷ്യം നൽകിയ ചിത്രമായിരുന്നു അമൽ നീരദിന്റെ മമ്മൂട്ടി ചിത്രം ‘ബിഗ് ബി’. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് യാതൊരുവിധ അപ്ഡേറ്റുകളും ലഭ്യമായിരുന്നില്ല. അതിനിടെയിലായിരുന്നു ഭീഷ്മപർവ്വം ഒരുങ്ങിയത്. അമൽ നീരദിന്റെ തന്നെ ഏറ്റവും കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു ഭീഷ്മപർവ്വം.

അനുബന്ധ വാര്‍ത്തകള്‍

Next Article