റീത്തു ആകേണ്ടിയിരുന്നത് നയൻ‌താര! ജ്യോതിയെ വെച്ച് ചെയ്യുകയാണെന്ന് അമൽ നീരദ് പറഞ്ഞു: ലാജോ ജോസ് വെളിപ്പെടുത്തുന്നു

നിഹാരിക കെ എസ്
വെള്ളി, 25 ഒക്‌ടോബര്‍ 2024 (11:13 IST)
ലാജോ ജോസിന്റെ ക്രൈം ത്രില്ലർ നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു അമൽ നീരദ് 'ബോഗെയ്ൻവില്ല' എന്ന ചിത്രം സംവിധാനം ചെയ്തത്. അമൽ നീരദിനൊപ്പം ലാജോ ജോസ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരുന്നു. ഇപ്പോഴിതാ, തന്റെ മനസ്സിൽ റീത്ത ആയി ഉണ്ടായിരുന്നത് നയൻതാര ആയിരുന്നുവെന്ന് പറയുകയാണ് ലാജോ ജോസ്. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'ജ്യോതിർമയിയോട് ഈ സിനിമയുടെ കഥ പറയുന്നത് അമൽ സാറാണ്. ഒരിക്കൽ അമൽ സാർ എന്നെ വിളിച്ചിട്ട് ഞാൻ ഇത് ജ്യോതിയെ വെച്ചാണ് ചെയ്യുന്നതെന്ന് പറഞ്ഞു. ലാജോ അതിൽ ഒകെ ആണോ എന്ന് ചോദിച്ചു. ഞാൻ അതിൽ ഹാപ്പി ആയിരുന്നു. എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഞാൻ പറഞ്ഞു. റീത്തുവിന്റെ കഥാപാത്രം ആര് ചെയ്യുമെന്ന സംശയം എനിക്ക് ആദ്യം ഉണ്ടായിരുന്നു. നയൻതാരയ്ക്ക് പറ്റുമെന്ന് തോന്നി. നയൻതാര ആയിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്', ലാജോ പറഞ്ഞു. 
 
അതേസമയം, റീത്തു എന്ന കഥാപാത്രത്തെ ജ്യോതിർമയി അവിസ്മരണീയമാക്കി. രണ്ടാം വരവിൽ ഇതിലും ശക്തമായ ഒരു കഥാപാത്രത്തെ ജ്യോതിർമയിക്ക് ലഭിക്കില്ല. സിനിമ പക്ഷെ വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. സമ്മിശ്ര പ്രതികരണവുമായി സിനിമ ഇപ്പോഴും തിയേറ്ററുകളിലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article