മലയാളികൾ കാത്തിരുന്ന ആ ദിനം ഇന്നായിരുന്നു. പുതിയ ചിത്രത്തിന്റെ, നായകനായുള്ള തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന്റെ ത്രില്ലിലാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. നായകനാകാനൊരുങ്ങുന്ന പ്രണവിന് ആശംസകൾ നേരുന്നുകൊണ്ടുള്ള ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
പ്രിയപ്പെട്ട അപ്പു...എന്ന് സംബോധന ചെയ്തുള്ള ഫെയ്സ്ബുക് ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനൊരുങ്ങുന്ന പ്രിയപ്പെട്ട അപ്പുവിന് എല്ലാവിധ ആശംസകളും. സ്റ്റണ്ട് സീനുകൾക്കായി നീയെടുത്ത തയ്യാറെടുപ്പുകളും കഷ്ടപ്പാടുകളും അറിയാം. നീ സിനിമയിൽ തകർത്തു മുന്നേറുമെന്ന് നമുക്കെല്ലാം അറിയാമെന്നും കുറിപ്പിൽ ദുൽഖർ പറയുന്നു.
2002ൽ ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് ബാലതാരമായി സിനിമയിലെത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രണവ് നായകനായി എത്തുന്നത്. ആദിയെന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.