ഫാന്‍സ് അസോസിയേഷനെ ദുല്‍ഖറിന് പേടിയാണ് ! കാരണം ഇതാണ്

ചൊവ്വ, 22 ഫെബ്രുവരി 2022 (09:06 IST)
താരപുത്രന്‍ ഇമേജില്‍ നിന്ന് പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായി വളര്‍ന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിനു പുറത്തും ദുല്‍ഖറിന് ഒട്ടേറെ ആരാധകരുണ്ട്. യഥാര്‍ഥത്തില്‍ ഫാന്‍സ് അസോസിയേഷനെ പേടിക്കുന്ന ഒരു താരമാണ് ദുല്‍ഖര്‍. ഇതേ കുറിച്ച് തന്റെ പഴയൊരു അഭിമുഖത്തില്‍ താരം തുറന്നുപറഞ്ഞിട്ടുണ്ട്. 
 
യുവാക്കളാണ് കൂടുതലും ഫാന്‍സ് അസോസിയേഷനിലുള്ളത്. അവരുടെ പഠിക്കാനും ഭാവി മെച്ചപ്പെടുത്താനുമുള്ള സമയമാണ്. ഫാന്‍സ് അസോസിയേഷന്റെ പിന്നാലെ പോയി അവര്‍ പണവും ഭാവിയും നഷ്ടപ്പെടുത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അതേ കുറിച്ച് ആലോചിക്കുമ്പോള്‍ പേടി തോന്നാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. ഫാന്‍സ് അസോസിയേഷന്‍ ആരോഗ്യകരമായ രീതിയില്‍ ആണെങ്കില്‍ തനിക്ക് പ്രശ്‌നമില്ലെന്നും ഈ അഭിമുഖത്തില്‍ താരം പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍