ബോക്‌സ്ഓഫീസില്‍ ദുല്‍ഖര്‍-മമ്മൂട്ടി പോര് ! ആര് ജയിക്കും?

തിങ്കള്‍, 14 ഫെബ്രുവരി 2022 (20:26 IST)
ബോക്‌സ്ഓഫീസില്‍ വാപ്പിച്ചിയും മകനും ഒരേദിവസം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമകള്‍ ഒരേദിവസം തിയറ്ററുകളില്‍ എത്തും. മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന 'ഭീഷ്മപര്‍വ്വവും' ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'ഹേയ് സിനാമിക'യും ഒരേദിവസമാണ് റിലീസ് ചെയ്യുന്നത്.
 
ദുല്‍ഖറിന്റെ 33ാമത്തെ ചിത്രമാണ് 'ഹേയ് സിനാമിക'. കോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് മൂന്നിന് രാജ്യമെമ്പാടും റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. തെന്നിന്ത്യന്‍ താരങ്ങളായ കാജല്‍ അഗര്‍വാളും അതിഥി റാവുവുമാണ് നായികമാരാകുന്നത്.
 
മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലുള്ള മാസ് സ്റ്റൈലിഷ് ചിത്രം ഭീഷ്മപര്‍വ്വും മാര്‍ച്ച് മൂന്നിന് തന്നെയാണ് റിലീസ് ചെയ്യുക. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'ഭീഷ്മപര്‍വ്വം'.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍