മറിയത്തിന് ഇന്ന് പിറന്നാള്‍, ആശംസകളുമായി ദുല്‍ഖറിന്റെ കൂട്ടുകാരന്‍ ജേക്കബ് ഗ്രിഗറി

കെ ആര്‍ അനൂപ്

വെള്ളി, 5 മെയ് 2023 (11:25 IST)
ദുല്‍ഖറിന്റെ മകള്‍ മറിയത്തിന് ഇന്ന് പിറന്നാള്‍. ഉമ്മച്ചിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ എഴുതിയത് 
 കേക്ക് വാരം ആരംഭിച്ചു എന്നാണ്. തൊട്ടടുത്ത ദിവസങ്ങളില്‍ വീട്ടില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ നടക്കുകയാണ്. മറിയത്തിന് ആശംസകളുമായി ദുല്‍ഖറിന്റെ സുഹൃത്തും നടനുമായ ജേക്കബ് ഗ്രിഗറി. 
 
'എന്റെ പ്രിയ മറിയം! നിങ്ങള്‍ക്ക് വളരെ ജന്മദിനാശംസകള്‍ നേരുന്നു! ഒത്തിരി സ്‌നേഹം ഉമ്മ'-ജേക്കബ് ഗ്രിഗറി കുറിച്ചു.
 
2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റ് ആണ്. വിവാഹശേഷമാണ് ദുല്‍ഖര്‍ സിനിമയിലെത്തിയത്.2017 മേയ് അഞ്ചിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റേ പേര്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍