മയക്കുമരുന്ന് വില്‍പ്പന കേസില്‍ നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അറസ്റ്റില്‍. മന്‍സൂര്‍ അലിഖാന്റെ മകന്‍ അലിഖാന്‍ തുഗ്‌ളഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയിലെടുത്ത് 12മണിക്കൂര്‍ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുമംഗലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് പ്രതിക്കെതിരെ അന്വേഷണം നടത്തുകയായിരുന്നു.
ഇയാള്‍ക്കൊപ്പം സെയ്ദ് സാക്കി, മുഹമ്മദ് റിയാസ് അലി, ഫൈസല്‍ അഹമ്മദ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ അടുത്തിടെ നിരാവധി മയക്കുമരുന്നുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.