സ്വാസിക സീതയിൽ നിന്നും പുറത്ത്? സംഭവം പൊളിച്ചെന്ന് ഫാൻസ്!

Webdunia
വ്യാഴം, 23 മെയ് 2019 (12:47 IST)
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് സ്വാസിക. ഫ്ലവേഴ്സിലെ സീത എന്ന സീരിയലിലെ ടൈറ്റിൽ കഥാപാത്രമാണ് സ്വാസിക. സീരിയലിനൊപ്പം സിനിമയിലും ഒരേ സമയം തിളങ്ങുന്നയാളാണ് സീത. ഷെയിൻ നിഗം നായകനായ ഇഷ്കിലും താരം സുപ്രധാന വേഷം ചെയ്തിട്ടുണ്ട്. 
 
ഇതിന് പിന്നാലെയായി മോഹന്‍ലാല്‍ ചിത്രമായ ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും താരം അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നവാഗതനായ ജിബിയും ജോജുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ, താരം സിനിമയിൽ തിരക്കുള്ള നായികയായി വരികയാണോന്ന് ആരാധകർ ചോദിച്ചു തുടങ്ങി.
 
സിനിമയിൽ നിന്നും നല്ല ഓഫറുകൾ വരുമ്പോൾ താരം സീരിയൽ പൂർണമായും ഒഴിവാക്കുമോയെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. സീത സീരിയലിന്റെ നട്ടെല്ല് തന്നെ സ്വാസികയാണ്. നായികയില്ലാതെ കഥ മുന്നോട്ട് കൊണ്ടുപോകാനാകില്ല. സീരിയലും സിനിമയും ഒരുമിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ഫാൻസ് പറയുന്നത്. 
 
തങ്ങളുടെ  പ്രിയപ്പെട്ട സീതയുടെ ഇത്തവണത്തെ വരവും പൊളിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ കോമഡി ട്രാക്കിലേക്ക് മാറുമ്പോള്‍ സ്വാസുവും ഒപ്പമുണ്ട്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി തിളങ്ങുന്ന താരത്തിന് ഇട്ടിമാണിയില്‍ ലഭിച്ചത് നല്ല പ്രാധാന്യമുള്ള കഥാപാത്രം തന്നെയാണെന്നാണ് റിപ്പോർട്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article