'എനിക്ക് കുട്ടികളെ വേണം പക്ഷേ അമ്മയെ വേണ്ട', സൽമാൻ ഖാൻ തുറന്നുപറയുന്നു !

ബുധന്‍, 22 മെയ് 2019 (13:42 IST)
പ്രായം 53 കഴിഞ്ഞിട്ടും ബോളീവുഡിന്റെ പ്രിയ താരം സൽമൻ ഖാൻ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. സൽമാൻ ഖാന്റെ പ്രണയങ്ങൾ സിനിമാ ലോകത്താകെ വലിയ വാർത്തയും വിവാദവുമെല്ലാമായതാണ് താരത്തിന്റെ ഒരു പ്രണയം പോലും വിവാഹത്തിൽ എത്തിയില്ല. എന്നാൽ തനിക്ക് കുട്ടികൽ വേണം എന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സൽമൻ ഖാൻ.
 
എനിക്ക് കുട്ടികളെ വേണം. പക്ഷേ എനിക്ക് അവരുടെ അമ്മയെ വേണ്ട. കുട്ടികൾക്ക് അമ്മ വേണം എന്നറിയാം. പക്ഷേ അവർക്ക് വേണ്ടി ഒരു ഗ്രാമം തന്നെ ഒരുക്കാൻ എനിക്കാവും. അവരെ ഒരോരുത്തരെയും വിജയത്തരിലെത്തിക്കാൻ ഞാൻ പ്രയത്നിക്കും. മുംബൈ മിററിന് നൽകിയ ഒരു അഭിമുഖത്തിലാണ് സൽമാൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
 
കുറച്ചുകാലത്തേക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നായിരുന്നു വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് സൽമാൻ ഖാന്റെ മറുപടി. ഷാരൂഖ് ഖാന്റെയും അമീർ ഖാന്റെയും പാത പിന്തുടർന്ന് ഗർഭ പാത്രം വാടകക്കെടുത്ത് സൽമാൻ കുഞ്ഞിന് ജൻമം നൽകാൻ ഉദ്ദേശിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 
 
കൊറിയൻ സിനിമയുടെ ഇന്ത്യൻ റിമേക്കായ ഭാരത് എന്ന സിനിമയാണ് സൽമാൻ ഖാന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഏറെ കാലത്തിന് ശേഷം കത്രീന കൈഫും സൽമാനും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ദിഷ പട്ടാണി ജാക്കി ഷറഫ്, തബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ജൂൺ 5നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍