'സന്തൂര്‍ ഗ്രാന്‍ഡ് ഫാദര്‍', ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടന്‍ റഹ്‌മാന്റെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

വ്യാഴം, 23 മെയ് 2024 (11:49 IST)
റഹ്‌മാന്‍ ജന്മദിനം ആഘോഷിക്കുകയാണ്.റുഷ്ദ, അലീഷ എന്നീ രണ്ട് മക്കളുണ്ട് അദ്ദേഹത്തിന്.റുഷ്ദ റഹ്‌മാന്റെ വിവാഹം കഴിഞ്ഞു.23 മെയ് 1967ന് ജനിച്ച നടന് 57 വയസ്സ് പ്രായമുണ്ട്.
 
മെഹറുന്നീസയാണ് റഹ്‌മാന്റെ ഭാര്യ.എ.ആര്‍.റഹ്‌മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി കൂടിയാണ് ഇവര്‍.
 
കൂടെവിടെ എന്ന ചിത്രം ഹിറ്റായതോടെ പിന്നീടുള്ള രണ്ടു വര്‍ഷങ്ങള്‍ റഹ്‌മാന്റെതായിരുന്നു. 1984-85 വര്‍ഷങ്ങളിലായി 23 സിനിമകളില്‍ റഹ്‌മാന്‍ അഭിനയിച്ചു.
 
മണി രത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍'ല്‍ നടന്‍ മികച്ച പ്രകടനം കാഴ്ചവച്ചു.മധുരാന്തക ഉത്തമ ചോഴന്‍ എന്ന കഥാപാത്രത്തെയാണ് റഹ്‌മാന്‍ അവതരിപ്പിച്ചത്. ഒരുകാലത്ത് യുവഹൃദയങ്ങളെ കീഴടക്കിയ നടനായിരുന്നു റഹ്‌മാന്‍, അവരുടെ റൊമാന്റിക് ഹീറോ എന്നുവേണം പറയാന്‍. തമിഴില്‍ ശക്തമായ വേഷങ്ങളില്‍ തിളങ്ങിയ നടന്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. വില്ലന്‍ റോളിലാണ് ഗണപതില്‍ റഹ്‌മാന്‍ പ്രത്യക്ഷപ്പെട്ടത്.
 
 നിലവില്‍ മലയാള സിനിമയുടെ തിരക്കിലാണ് റഹ്‌മാന്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം റഹ്‌മാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍