ഒരു പ്രണയത്തിൽ റെഡ് സിഗ്നൽ കണ്ടാൽ അപ്പോൾ തന്നെ ഓടി രക്ഷപ്പെടണം

ബുധന്‍, 15 മാര്‍ച്ച് 2023 (18:31 IST)
പ്രേക്ഷകർക്ക് ഏറെ പരിചിതമായ കുടുംബമാണ് നടൻ കൃഷ്ണകുമാറിൻ്റെ കുടുംബം. കുടുംബത്തിലെ എല്ലാവരും തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അടുത്തിടെ ദിയാ കൃഷ്ണ തൻ്റെ പ്രണയം തകർന്നതിനെ പറ്റി സമൂഹമാധ്യമങ്ങളിൽ തുറന്ന് പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ദിയ കൃഷ്ണ ഇൻസ്റ്റഗ്രാമിൽ നടത്തിയ ചോദ്യോത്തരങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
 
ഒരു റിലേഷൻഷിപ്പിൽ ട്രസ്റ്റാണ് ഏറ്റവും ആവശ്യമായ ഘടകം. വൈബ് ആണോ ട്രസ്റ്റാണോ ഏറ്റവും പ്രധാനം എന്ന ചോദ്യത്തിന് ദിയ മറുപടി നൽകി. വൈബ് ഉണ്ടെങ്കിലേ ഒരാളുമായി റിലേഷനിലാകു എന്നാൽ റിലേഷൻ നിലനിൽക്കാൻ ഏറ്റവും ആവശ്യം ട്രസ്റ്റാണ്.ഒരു പ്രണയത്തിൽ റെഡ് സിഗ്നൽ കണ്ടാൽ അപ്പോൾ തന്നെ രക്ഷപ്പെട്ടോണം, ഞാൻ ചെയ്ത തെറ്റ് റെഡ് സിഗ്നൽ കണ്ടിട്ടും അത് പച്ചയാകുമെന്ന് കരുതി കാത്തിരുന്നതാണ്. ഇനി ഡേറ്റിംഗിനൊന്നുമില്ലെന്നും ഇല്ലെന്നും നേരിട്ട് വിവാഹമാകുമെന്നും ദിയ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍