ലൈംഗിക ആരോപണത്തില്‍ മാപ്പ് പറഞ്ഞ് അലന്‍‌സിയര്‍, എല്ലാം അവസാനിച്ചെന്ന് ദിവ്യ

Webdunia
ബുധന്‍, 20 ഫെബ്രുവരി 2019 (11:20 IST)
അലന്‍സിയര്‍ തെറ്റ് അംഗീകരിച്ച് പരസ്യമായി ക്ഷമ ചോദിച്ചതില്‍ സന്തോഷമുണ്ടെന്ന് മീ റ്റൂ ആരോപണം നടത്തിയ ദിവ്യ ഗോപിനാഥ്. കൃത്രിമമില്ലാതെയാണ് അദ്ദേഹം ക്ഷമചോദിച്ചതെങ്കില്‍ താനത് അംഗീകരിക്കുന്നു. മുമ്പ് ക്ഷമ പറഞ്ഞുവെങ്കിലും പരസ്യമായി മാപ്പ് പറയണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ദിവ്യ പറഞ്ഞു.

തന്നോട് ക്ഷമ പറഞ്ഞിട്ട് മറ്റ് സ്‌ത്രീകളോട് മോശമായി പെരുമാറരുതെന്ന ആഗ്രഹമുള്ളതിനാലാണ് പരസ്യമായി മാപ്പ് പറയാന്‍ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല. ഇവിടെ എല്ലാം അവസാനിക്കുകയാണെന്നും ദിവ്യ പറഞ്ഞു.

ദിവ്യയോട് മാത്രമല്ല എന്‍റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായാണ് അലന്‍സിയര്‍ പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അദ്ദേഹം ക്ഷമ ചോദിച്ചത്.

ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ്  അംഗീകരിക്കുകയും ചെയ്തുപോയ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുകയെന്നും അലന്‍സിയര്‍ പറ‍ഞ്ഞു.

2018 ഒക്ടോബറിലാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെ അലന്‍സിയറിനെതിരെ ദിവ്യ ഗുരതര ലൈംഗിക ആരോപണം നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article