Mammootty: കഥ മുഴുവൻ കേൾക്കാതെ 'യെസ്' പറയുന്നൊരാൾ, പൗരുഷമുള്ള വ്യക്തി: മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ

നിഹാരിക കെ.എസ്

ശനി, 25 ഒക്‌ടോബര്‍ 2025 (16:35 IST)
മമ്മൂട്ടി കൂടെ വർക്ക് ചെയ്യാത്ത സംവിധായകർ ഇല്ലെന്ന് തന്നെ പറയാം. നിരവധി സംവിധായകർക്കും എഴുത്തുകാർക്കുമൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ സംവിധായകൻ വേണു ബി നായർ ഇപ്പോൾ മമ്മൂട്ടിക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. മുൻപ് ഡെന്നിസ് ജോസഫിന് ഒപ്പം പ്രവർത്തിക്കുമ്പോൾ ഇവരോട് കഥ പറയാൻ പോയ സംഭവങ്ങളാണ് അദ്ദേഹം മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കവെ തുറന്ന് പറഞ്ഞത്.
 
'ഡെന്നിസ് ജോസഫ് കഥ പറയുമ്പോൾ കുട്ടികളോട് കഥ പറയുന്ന രീതിയിലാണ് എന്നോട് പറയുന്നത്. കുളിച്ച് റെഡിയായി പ്രാർത്ഥന ഒക്കെ കഴിഞ്ഞിട്ടാണ് പുള്ളി വരിക. നമ്മൾ വേറെ ഓരോ കാര്യങ്ങൾ സംസാരിച്ച ശേഷമാണ് കഥ പറഞ്ഞു തുടങ്ങുന്നത്. കഥയിലേക്ക് കടന്നു കഴിഞ്ഞാൽ പിന്നെ വേറെ ഒരു സംസാരവുമില്ല. അതിനെ കുറിച്ച് മാത്രമാണ് പിന്നെ സംസാരിക്കുക.
 
മമ്മൂട്ടി കഥയൊക്കെ ഇരുന്ന് കേൾക്കും. ശരിക്കും പറഞ്ഞാൽ മമ്മൂട്ടിയും ഡെന്നിസ് ജോസഫും തമ്മിൽ നല്ലൊരു ബന്ധമായിരുന്നു. മമ്മൂക്കയുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ പുള്ളിക്ക് കഥ ഒരുപാടൊന്നും കേൾക്കേണ്ട. വിശ്വാസമുള്ള ആളുകൾ പറഞ്ഞാൽ അത് മതി. ചിലർ എഴുതിയാൽ പുള്ളിക്ക് അത് മതി. അതുകൊണ്ട് പുള്ളിക്ക് ഒരു വിശ്വാസമുണ്ട്. 
 
ലൊക്കേഷനിൽ ചെല്ലുമ്പോൾ ആണ് പിന്നെ പുള്ളിക്ക് ഇത് വായിച്ചു കൊടുക്കുന്നത്. അവിടെ നിന്ന് പുള്ളി അത് കേൾക്കും പിന്നെ റീപ്രൊഡ്യൂസ് ചെയ്യുക ഒക്കെ ചെയ്യും. ഞാൻ കണ്ടിട്ടുള്ള ഒരു പൗരുഷമുള്ള വ്യക്തിയാണ് മമ്മൂക്ക. പുറമേ കാണിക്കില്ലെങ്കിലും ഉള്ളിൽ ഭയങ്കര സ്നേഹമുള്ള വ്യക്തിയാണ് മമ്മൂക്ക. മുൻപ് നസീർ സാറിനെ മാത്രമാണ് ഞാൻ അങ്ങനെ കണ്ടിട്ടുള്ളത്', അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍