ഏതാനും ദിവസത്തെ വിശ്രമത്തിനു ശേഷമായിരിക്കും മമ്മൂട്ടി ഇനി സിനിമ തിരക്കുകളിലേക്ക് കടക്കുക. പാട്രിയോട്ടിന്റെ കൊച്ചി ഷെഡ്യൂള്‍ നവംബര്‍ ഒന്നിനു ആരംഭിക്കുമെന്നാണ് വിവരം. മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും പാട്രിയോട്ടിന്റെ കൊച്ചി ഷെഡ്യൂളില്‍ ഭാഗമാകും. അതിനു ശേഷം അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച'യിലെ കാമിയോ വേഷം ചെയ്യും. റെസ്ലിങ് പ്രധാന പ്രമേയമായ ഈ സിനിമയില്‍ റെസ്ലിങ് കോച്ചിന്റെ വേഷമാണ് മമ്മൂട്ടിക്ക്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' ആണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസിനെത്തുന്ന ചിത്രം. നവംബര്‍ 27 നാണ് കളങ്കാവല്‍ വേള്‍ഡ് വൈഡ് റിലീസ്. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലും മമ്മൂട്ടി ഭാഗമാകും.