ദേശീയ അവാർഡ് ജേതാവായ റാമും അഭിനയത്തിന്റെ കുലപതി മമ്മൂട്ടിയും ചേർന്നപ്പോൾ പേരൻപ് എന്ന ചിത്രം ഇന്ത്യൻ സിനിമയിലേക്കുള്ള സംഭാവനയായി. ഇന്ത്യയുടെ നാൽപ്പത്തിയൊമ്പതാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മമ്മൂട്ടിയുടെ പേരൻപ് പ്രദർശിപ്പിച്ചപ്പോൾ ആരാധകർ ഏറെയായിരുന്നു.
എന്നാൽ ഇവർക്ക് രണ്ടുപേർക്കും പുറമേ ചിത്രം ശ്രദ്ധിക്കപ്പെടാൻ മറ്റൊരു കാരണം കൂടിയുണ്ട്. അതേ, സാധന. മകൾക്ക് തുണയായി അച്ഛൻ ജീവിച്ചപ്പോൾ ആ മകളെ അവിസ്‌മരണീയമാക്കിയത് സാധനയായിരുന്നു.
പ്രേക്ഷകർ ഏറ്റുവാങ്ങിയ ചിത്രം ഗോവയിൽ പ്രദർശിപ്പിച്ചപ്പോൾ സംവിധായകൻ റാമിന് ചിലത് പറയാനുണ്ടായിരുന്നു. ‘മമ്മൂട്ടി ഇന്ത്യൻ സിനിമയുടെ മുഖമാണ്. നിങ്ങള്‍ ഈ ചിത്രത്തെക്കുറിച്ച് എന്തുവേണമെങ്കിലും എഴുതിക്കോളൂ, കഥയൊഴികെ' എന്നും അദ്ദേഹത്തിന്റെ വാക്കുകളാണ്.
ഇനിയും റിലീസ് തീയതി നിശ്ചയിച്ചിട്ടില്ലാത്ത ചിത്രം കാണാനായി ആരാധകർ കാത്തിരിക്കുമ്പോൾ ചിത്രത്തിന്റെ കഥ അവരിലേക്കെത്തുന്നത് അവർക്കും താൽപ്പര്യമുള്ള കാര്യമായിരിക്കില്ല. അതുകൊണ്ടുതന്നെ പേരൻപിന്റെ റിലീസിനായി കട്ട വെയിറ്റിംഗിലണ് ആരാധകർ.