പ്രൊഫസർ ഡിങ്കൻ, കോടതി സമക്ഷം ബാലൻ വക്കീൻ, 3 കൺട്രീസ്; ഇനി തരംഗമാകുന്നത് ദിലീപ് ചിത്രങ്ങൾ തന്നെ

തിങ്കള്‍, 12 നവം‌ബര്‍ 2018 (08:20 IST)
കോമഡി ചിത്രങ്ങൾ എന്നും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടേ ഉള്ളൂ. അതുപോലെ ദിലീപും മംമ്‌ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളായെത്തിയ 2 കൺട്രീസ് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു. അതിന്റെ രണ്ടാം ഭാഗമായി 3 കൺട്രീസ് വരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്.
 
ദിലീപും മോഹന്‍ദാസും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മറ്റൊരു താരവും പ്രധാന കഥാപാത്രമായി എത്തുമെന്നാണ് സൂചനകൾ. സംവിധായക സഹോദരങ്ങളായ ഷാഫിയും റാഫിയുമാണ് ഇത്തരമൊരു പ്രൊജക്റ്റ് പരിഗണനയിലാണെന്ന് അറിയിച്ചിട്ടുള്ളത്.
 
ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ യു എസ് ആയിരിക്കും. റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത 2 കണ്‍ട്രീസ് 2015ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഇതേ വിജയം കണ്ടാണ് 3 കണ്‍ട്രീസ് എന്ന പേരില്‍ ചിത്രം എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
 
ഇപ്പോൾ പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിംഗിലാണ് ദിലീപ്. അത് കഴിഞ്ഞ് കോടതി സമക്ഷം ബാലൻ വക്കീൽ ചെയ്‌തതിന് ശേഷമായിരിക്കും ഈ ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരിക. അതേസമയം, പിക്ക് പോക്കറ്റ് എന്ന ബിഗ് ബജറ്റ് ചിത്രവും ദിലീപ് റാഫി കൂട്ടുകെട്ടിൽ എത്തുന്നു എന്നും സൂചനകളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍