ദിലീപ് കാവ്യയെ വിവാഹം കഴിക്കുമോ? തന്റെ കാര്യങ്ങളിൽ തീരുമാനങ്ങൾ ഏടുക്കുന്നത് മീനാക്ഷിയെന്ന് ദിലീപ്

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2016 (11:40 IST)
മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് താരജോഡികളാണ് ദിലീപും കാവ്യയും. ഒന്നിച്ചഭിനയിച്ച സിനിമകൾ ഹിറ്റായതോടെ ഗോസിപ്പും വ്യാപകമായി. ഇരുവരും വിവാഹമോചിതരായപ്പോൾ വീണ്ടും ഗോസിപ്പുകൾ തലപൊക്കി. ദിലീപും കാവ്യയും വിവാഹിതരാകുന്നു എന്ന രീതിയിലുള്ള വാർത്തകളും പ്രചരിച്ചു തുടങ്ങി. ഗോസിപ്പുകളെ ഭയന്ന് കുറച്ച് കാലം ഒരുമിച്ചുള്ള അഭിനയം വരെ കുറഞ്ഞു. ഇപ്പോൾ പിന്നെയും എന്ന അടൂർ ചിത്രത്തിൽ ഒരിമിച്ചപ്പോൾ വീണ്ടും ചോദ്യങ്ങളെ നേരിടുകയാണ് ഇരുവരും. വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കൽ കൂടി മറുപടി നൽകുകയാണ് ഇരുവരും.
 
പ്രേക്ഷകർക്ക് ഈ വാർത്തകളൊന്നും ഒരു വിഷയമേ അല്ല, പടം നന്നായാൽ അവർ സിനിമയ്ക്ക് കയറും. ജനങ്ങളുടെ മുന്നിലാണ് ഞാനും കാവ്യയും ജനിച്ച് വളർന്നത്. അവരോട് ഒന്നും ഒളിച്ചുവെക്കാനില്ല. ഇപ്പോൾ മനസ്സിൽ മറ്റൊന്നുമില്ല. വീടുകളിൽ വിവാഹകാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് അച്ഛനമ്മമാരാണ്. എന്റെ കാര്യത്തിൽ ചോദിക്കേണ്ടത് മകൾ മീനാക്ഷിയോടാണ്. മീനുട്ടിയാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. - ദിലീപ് പറയുന്നു.
 
ദിലീപിന്റേയും കാവ്യയുടെയും വിവാഹത്തിന് മകൾ സമ്മതിച്ചാലോ എന്ന് ചോദിച്ചപ്പോൾ 'അത് അപ്പോഴല്ലേ' എന്നായിരുന്നു ദിലീപിന്റെ മറുപടി. കാവ്യയുമായി ചേർത്തുള്ള ഗോസിപ്പുകൾ അല്ല എന്റെ ജീവിതം തകർത്തത്. അതിന് വേറെ കാരണങ്ങളാണുള്ളതെന്ന് ദിലീപ്. അതിനെ കുറിച്ച് സംസാരിച്ചാൽ പലരും കുടുങ്ങുമെന്നും ദിലീപ് പറയുന്നു. അതേസമയം, ഓരോ മാസവും ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കുന്നുണ്ടെന്ന് കാവ്യയും പ്രതികരിച്ചു. വനിതയുടെ ഓണപ്പതിപ്പിന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
Next Article