ദിലീപ് നിരീക്ഷണ വലയത്തിൽ, പണികിട്ടാൻ പോകുന്നത് 'പ്രൊഫസർ ഡിങ്കന്'?

കെ എസ് ഭാവന

ചൊവ്വ, 27 നവം‌ബര്‍ 2018 (12:55 IST)
നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റാരോപിതനായ നടൻ ദിലീപിന് പരിമിതികൾ ഒരുപാടുണ്ട്. കോടതിയുടെ പ്രത്യേക അനുമതിയോടെ താരം ഇപ്പോൾ ചിത്രീകരണത്തിനായി വിദേശത്താണ്. എന്നാൽ ദിലീപിന്റെ ചലനങ്ങളെല്ലാം ശ്രദ്ധിക്കുന്നതിനായി അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ഇന്റർപോൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
 
ബാങ്കോക്കിലെത്തിയ ദിലീപിന്റെ ഓരോ ചലനങ്ങളും ഇപ്പോൾ ഇന്റർപോളിന്റെ ശ്രദ്ധയിലാണ്. എന്നാൽ ഈ വാർത്ത പുറത്തുവരുമ്പോൾ ആരാധകർക്ക് അറിയേണ്ടത് ഈ പരിമിതികളെല്ലാം ദിലീപിന്റെ പുതിയ ചിത്രമായ 'പ്രൊഫസർ ഡിങ്കനെ' ബാധിക്കുമോ എന്നതാണ്. കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോയ ദിലീപിന്റെ ചലനങ്ങൾ ഇന്റർപോൾ നിരീക്ഷിക്കുമ്പോൾ പ്രമുഖ ഫോട്ടോഗ്രാഫര്‍ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ചിത്രീകരണത്തിന് പരിമിതികൾ ഉണ്ടാകുമോ?
 
നടി ആക്രമിക്കപ്പെട്ട കേസിൽ നിന്ന് ജയിൽ മോചിതനായ ശേഷം ദിലീപ് നടത്തിയ ഒരോ വിദേശയാത്രകളിലും ഇന്റർപോളിന്റെ നിരീക്ഷണത്തിലായിരുന്നു ദിലീപ്. 
 
52 ദിവസം ബാങ്കോക്കില്‍ തങ്ങാനുള്ള അനുമതി കോടതി ദിലീപിന് നൽകിയപ്പോൾ കൂടെ പാലിക്കേണ്ടതായ കര്‍ശന നിര്‍ദ്ദേശങ്ങളും നൽകിയിരുന്നു. അപ്പോൾ പിന്നെ എന്തിനാണ് ഇന്റർപോൾ നിരീക്ഷണം എന്നാണ് ആരാധകരുടെ ഏറ്റവും വലിയ സംശയം.
 
ബാങ്കോക്കിൽ ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും എവിടെയൊക്കെ താമസിക്കുമെന്നും കൂടെ ആരൊക്കെ ഉണ്ടാകുമെന്നുമൊക്കെ വിശദമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയെ അറിച്ച ഷെഡ്യൂള്‍ പ്രകാരം മാത്രമേ ദിലീപിന് ബാങ്കോക്കില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളൂ. അതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്താല്‍ അത് നിയമ പ്രശ്‌നം ആകുകയും ചെയ്യും. എന്നാൽ ഇതൊക്കെ ചിത്രത്തെ കാര്യമായ രീതിയിൽ ബാധിക്കുമെന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ.
 
അതേസമയം കോടതിയെ അറിയിച്ചതുപോലെ തന്നെയാണോ ദിലീപിന്റെ കാര്യങ്ങൾ ബാങ്കോക്കില്‍ നടക്കുന്നത് എന്നറിയാൻ കേരളാ പൊലീസിന് ഇന്റർപോളിന്റെ സഹായം അത്യാവശ്യമാണ്. 
 
പ്രോസിക്യൂഷന്റെ വാദം എതിർത്തുകൊണ്ടായിരുന്നു ദിലീപിന് കോടതി അനുമതി നൽകിയത്. അതുകൊണ്ടുതന്നെ കോടതിയുടെ നിർദ്ദേശങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിലുഌഅ വിട്ടുവീഴ്‌ചയുണ്ടായാൽ അത് പ്രോസിക്യൂഷന് ഒരു പിടിവള്ളി ആകുകയും ചെയ്യും. അതേസമയം മടങ്ങിയെത്തിയാല്‍ അടുത്ത ദിവസം തന്നെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍