വിവാഹശേഷം ഭാമ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും താരത്തിന്റെ ഓരോ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് ഇഷ്ടമാണ്. കഴിഞ്ഞ ദിവസമായിരുന്നു നടി തന്റെ പിറന്നാൾ ആഘോഷിച്ചത്. ആഘോഷ പാർട്ടിയിൽ മകളെയും ഭർത്താവിനെയും കാണാത്തത് എന്തുകൊണ്ടാണെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ചോദിച്ചു. ഭാമയും അരുണും പിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. അരുണമായുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ നിന്നും ഒഴിവാക്കിയിരുന്നു. കുറച്ചുനാളുകൾക്ക് ശേഷം അതെല്ലാം സോഷ്യൽ മീഡിയയിൽ തിരിച്ചെത്തുകയും ചെയ്തു. ജന്മദിനാഘോഷത്തിൽ എന്തുകൊണ്ട് കുടുംബത്തെ ഒഴിവാക്കി എന്ന ചോദ്യത്തിന് നടി തന്നെ മറുപടി നൽകി.