Gautham Vasudev Menon and Mammootty
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' നാളെ മുതല്‍ തിയറ്ററുകളില്‍. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവിട്ട പോസ്റ്ററില്‍ ഗൗതം വാസുദേവ് മേനോന്‍ നടത്തിയിരിക്കുന്ന സെല്‍ഫ് ട്രോള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍ തമിഴില്‍ സംവിധാനം ചെയ്ത ധ്രുവനച്ചത്തിരം എന്ന സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് അത്.