അന്ന് കുപ്പത്തൊട്ടിയിലിട്ടു, ഇനി ബാലയുടെ ‘വര്‍മ’ ഒടി‌ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമോ ?

ഗേളി ഇമ്മാനുവല്‍

ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (20:10 IST)
‘അര്‍ജുന്‍ റെഡ്ഡി’യുടെ തമിഴ് റീമേക്ക് സംവിധായകന്‍ ബാല ആദ്യം ‘വര്‍മ’ എന്ന പേരില്‍ ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കിയിരുന്നു. എന്നാല്‍ നിര്‍മ്മാതാവിന് ഇഷ്ടമാകാഞ്ഞതിനെ തുടര്‍ന്ന് ‘വര്‍മ’ ഉപേക്ഷിച്ചു. പകരം ‘ആദിത്യവര്‍മ’ എന്ന പേരില്‍ ചിത്രം മറ്റൊരു സംവിധായകനെ വച്ച് ഷൂട്ട് ചെയ്തു. പക്ഷേ ആദിത്യവര്‍മ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു.
 
ഇപ്പോഴിതാ, പുതിയ വാര്‍ത്ത പ്രചരിക്കുന്നു. അന്ന് നിര്‍മ്മാതാവ് റിലീസ് ചെയ്യേണ്ടെന്നുവച്ച ‘വര്‍മ’ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു? ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ബാലയുടെ ആരാധകര്‍ ആവേശത്തിലാണ്. അര്‍ജുന്‍ റെഡ്ഡിയുടെ ഏറ്റവും മികച്ച റീമേക്ക് ബാല ചെയ്തതായിരിക്കുമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.
 
എന്നാല്‍ ‘വര്‍മ’ ഒടിടി റിലീസിന് വരുന്നു എന്നത് വെറും റൂമര്‍ മാത്രമാണെന്നാണ് നിര്‍മ്മാതാവ് മുകേഷ് ആര്‍ മേത്ത വ്യക്തമാക്കുന്നത്. പക്ഷേ, ഇതുവരെ അങ്ങനെയൊരു ആലോചനയില്ലെങ്കിലും, ഈ റെസ്പോണ്‍സ് കണ്ട് നിര്‍മ്മാതാവിന് മനം‌മാറ്റമുണ്ടായാലോ എന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍