രൺവീറിനോടൊപ്പമുള്ള മൂന്ന് സിനിമകളോട് 'നോ' പറഞ്ഞ് ദീപിക; കാരണം ഇതാണ്!

തുമ്പി ഏബ്രഹാം

തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (12:46 IST)
ദീപിക പദുക്കോണും രൺവീർ സിങും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. എന്നാൽ വിവാഹശേഷം രൺവീർ സിങ്ങിനൊപ്പമുള്ള മൂന്ന് സിനിമകൾ ദീപിക നിരസിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മൂന്ന് ചിത്രങ്ങളും നിരസിക്കാനുള്ള കാരണം ഒന്നേയുള്ളൂ. 
 
ദമ്പതികളായി ഒരുപാട് ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിക്കെണ്ടെന്നാണ് ദീപികയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്. മുംബൈ മിററിന്റെ റിപ്പോർട്ട് പ്രകാരം രൺവീറിനൊപ്പം തുടർച്ചയായി മൂന്ന് ചിത്രങ്ങളാണ് ദീപിക നിരസിച്ചത്. 
 
രൺവീറും ദീപികയും മൂന്ന് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഗോലിയോൻ കി രാസ്‌ലീല റാം-ലീല, ബാജിറാവു മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയ ജോഡികളായി മാറിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍