‘ഡെസ്പസീതോ’ യൂട്യൂബില്‍ നിന്ന് ഡിലീറ്റ് ചെയ്തു

ബുധന്‍, 11 ഏപ്രില്‍ 2018 (08:14 IST)
റെക്കോര്‍ഡുകളെ ഭേദിച്ച് മുന്നേറിയ ഡെസ്പസീതോ മ്യൂസിക് വീഡിയോ യൂട്യൂബില്‍ നിന്ന് ഡിലീറ്റ് ചെയ്തു. യുട്യൂബില്‍ ആദ്യ 500 കോടി ആളുകള്‍ കണ്ട വീഡിയോ എന്ന റെക്കോര്‍ഡിട്ട ഗാനം ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഹാക്ക് ചെയ്തത് ആരാണെന്നോ എന്തിനെന്നോ ഉള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 
 
യൂട്യൂബില്‍ സേര്‍ച്ച് ചെയ്താല്‍ ഹാക്ക്ഡ് ബൈ പോറോക്‌സ് എന്നാണ് വീഡിയോയുടെ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. വിഡിയോയുടെ തംബ്നെയ്‌ലിൽ തോക്കു ചൂണ്ടി നിൽക്കുന്ന മുഖംമൂടി ധരിച്ച ആളുകളുടെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. ഒപ്പം ഫ്രീ പാലസ്തീന്‍ എന്നും അടി്ക്കുറിപ്പായുണ്ട്. 
 
2017 ജനുവരിയില്‍ റിലീസ് ചെയ്ത സ്പാനിഷ് മ്യൂസിക് വീഡിയോ ഡെസ്പസീതോ ആഴ്ച്ചകള്‍ കൊണ്ട് യുഎസിലെ ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് എത്തിയിരുന്നു. സ്പാനിഷ് ഡെസ്പസീതോയ്ക്കു പുറമേ ജസ്റ്റീന്‍ ബീബറൊരുക്കിയ റീമിക്‌സും വളരെ ശ്രദ്ധിക്കപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍