മലയാളത്തിലെ ഏറെ ആഘോഷിക്കപ്പെട്ട മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ്. മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മോഹന്‍ലാലും ദിലീപും സഹോദരങ്ങളായി അഭിനയിച്ച ചിത്രത്തില്‍ ഇവരുടെ പിതാവിന്റെ വേഷം ചെയ്തത് സായ്കുമാര്‍ ആണ്. ക്യാപ്റ്റന്‍ വര്‍ഗ്ഗീസ് മാപ്പിള എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. യഥാര്‍ഥത്തില്‍ ഈ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് തിലകന്‍ ആയിരുന്നു !