' സന്തോഷമുണ്ട്. അദ്ദേഹത്തോടു സംസാരിക്കാറുണ്ട്. ഒരു സംശയമായിരുന്നു, അതിപ്പോള്‍ മാറി, കാര്‍മേഘം മാറിയ പോലെ. സന്തോഷവാനായി തിരിച്ചെത്തിയിട്ട് അദ്ദേഹം ഞങ്ങളുടെ കൂടെ തന്നെയാണ് അഭിനയിക്കേണ്ടത്. ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ ഒന്നിച്ചുള്ള കുറച്ച് ഭാഗങ്ങള്‍ കൂടി തീര്‍ക്കാനുണ്ട്. അതിനുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്,' മോഹന്‍ലാല്‍ പറഞ്ഞു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചില സുപ്രധാന സീനുകള്‍ ഇനി ചിത്രീകരിക്കാനുണ്ട്. രോഗമുക്തനായ മമ്മൂട്ടി കേരളത്തില്‍ തിരിച്ചെത്തിയാല്‍ ആദ്യം ജോയിന്‍ ചെയ്യുക മഹേഷ് നാരായണന്‍ ചിത്രത്തിലാണ്.