ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍നായികമാരില്‍ ഒരാളായിരുന്നു ലക്ഷ്മി റായ് എന്ന റായ് ലക്ഷ്മി. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ മലയാളത്തിലെ എല്ലാ നായകന്മാരുടെയും നായികയായ അപൂര്‍വം നടിമാരിലൊരാള്‍. എന്നാല്‍ ഇടക്കാലത്തുണ്ടായ വിവാദങ്ങളും പ്രണയബന്ധങ്ങളുമാണ് അവര്‍ക്ക് തിരിച്ചടിയായത്
ഇപ്പോള്‍ ഇതാ ജൂലി2 എന്ന സിനിമയില്‍ അതീവ ഗ്ലാമറസായി റായ് ലക്ഷ്മി എത്തുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്‌പോട്‌ബോയ് എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ പഴയ പ്രണയകഥകളും ശ്രീശാന്ത്, ധോണി എന്നിവരുമായുള്ള സൗഹൃദവും അതുണ്ടാക്കിയ വിവാദവുമെല്ലാം വെളിപ്പെടുത്തുന്നു.
ഏറെ നാളുകളായി കേള്‍ക്കുന്ന വാര്‍ത്തയാണ് ഞാനും ധോണിയും തമ്മില്‍ ബന്ധുണ്ടെന്നത്. ഞങ്ങള്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന പ്രചാരണം വരെയുണ്ടായി. ഈ ഗോസിപ്പുകള്‍ക്ക് ഒരു അവസാനം ഉണ്ടാകണം. അതിനാലാണ് ഇപ്പോള്‍ നിലപാട് വ്യക്തമാക്കുന്നത്. സന്തോഷകരമായ കുടുംബജീവിതം ധോണിയെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ട്. മറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റാണ് ” - റായ് ലക്ഷ്മി പറയുന്നു.
ശ്രീശാന്തുമായി തനിക്ക് വളരെ നല്ല സൌഹൃദമാണുള്ളതെന്നും അതിനെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കരുതെന്നും താരം പറയുന്നു. ധോണിയുമായല്ല, മറ്റു നാലു പുരുഷന്മാരുമായാണ് താന്‍ ഡേറ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല. എല്ലാവര്‍ക്കും ധോണിയെക്കുറിച്ചാണ് എഴുതാന്‍ താല്‍പര്യം. കാരണം അത് എഴുതിയാല്‍ സെന്‍സേഷണല്‍ വാര്‍ത്തയാകുമെന്നും താരം പറയുന്നു.