തിയേറ്ററില്‍ നിന്നും മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ മൊബൈല്‍ ഫോണിലൂടെ ലൈവായി പുറത്തുവിട്ടയാള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം. തൃശൂർ രാഗം തിയേറ്ററിലാണ് സംഭവമുണ്ടായത്.
പ്രദര്‍ശനത്തിനിടെ ഇയാള്‍ ഫോണിലൂടെ ലൈവായി ചിത്രം പുറത്തു വിടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ഇയാളെ പിടികൂടി ചിത്രീകരിച്ച രംഗങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചു.
ഇയാളെ പിടികൂടിയ വിവരം സിനിമയുടെ നിർമാതാക്കൾ അറിയുന്നതിനു മുമ്പ് തന്നെ പൊലീസ് ഫിലിം റെപ്രസെന്റേറ്റീവിനെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി സംസാരിച്ച് കേസ് നടപടികളില്ലാതെ യുവാവിനെ വെറുതെ വിടുകയുമായിരുന്നു.
ആരും പരാതിപ്പെടാനില്ലാത്തതിനെ തുടര്‍ന്നാണ് യുവാവിനെ വെറുതെ വിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ പിടികൂടിയ മൊബൈലിൽനിന്നു ചിത്രം ലൈവായി പുറത്തുപോകുന്നതു കണ്ടെത്തിയിട്ടും നടപടിയുണ്ടാകാത്തതു സംശയത്തിനിട നൽകുന്നുണ്ട്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു. തമിള്‍ എംവി എന്ന വെബ്സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. ബിജെപി ഹര്‍ത്താലിനിടെ റിലീസ് ചെയ്‌ത ഒടിയന്‍ സമ്മിശ്ര പ്രതികരണം നേരിടുമ്പോഴാണ് ഇത്തരം സംഭവങ്ങളുണ്ടായത്. ഇതോടെ ചിത്രത്തിനു തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.