റിലീസിനു മുമ്പേ കോടികള്‍ സ്വന്തമാക്കി രമേഷ് പിഷാരടിയുടെ പഞ്ചവര്‍ണ്ണതത്ത

വ്യാഴം, 5 ഏപ്രില്‍ 2018 (09:13 IST)
ജയറാമിനെ നായകനായി രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്ത റിലീസിനു മുമ്പേ കോടികള്‍ സ്വന്തമാക്കി. ചെറിയ ബജറ്റില്‍ നിര്‍മിച്ച സിനിമയുടെ സാറ്റലൈറ്റ് അവകാശങ്ങള്‍ വന്‍ തുകയ്‌ക്ക് വിറ്റു പോയതാണ് ചിതത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നേട്ടമായത്.

3.92 കോടി രൂപയ്‌ക്ക് മഴവിവില്‍ മനോരമയാണ് പഞ്ചവര്‍ണ്ണതത്തയുടെ സാറ്റലൈറ്റസ് അവകാശം സ്വന്തമാക്കിയത്. നിരവധി ചാനലുകള്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും ഒടുവില്‍ മഴവിവില്‍ മനോരമ സിനിമ സ്വന്തമാക്കി.

വിഷുവിന് പുറത്തിറങ്ങാനൊരുങ്ങുന്ന പഞ്ചവര്‍ണ്ണതത്തയില്‍ ജയറാം, കുഞ്ചാക്കോ ബോബന്‍, അനുശ്രീ എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ഥ വേഷത്തിലാണ് ജയറാം എത്തുന്നതെന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍