ദുൽഖറിന്റെ ദൃശ്യങ്ങള്‍ സോനം കപൂര്‍ ട്വീറ്റ് ചെയ്‌തു; വിവാദമായതോടെ മുംബൈ പൊലീസിനെതിരെ താരം രംഗത്ത്
വണ്ടി ഓടിക്കുമ്പോൾ ഫോണിൽ മെസേജ് അയച്ചുവെന്ന മുംബൈ പൊലീസിന്റെ പ്രസ്‌താവനയെ തള്ളി ദുൽഖർ സൽമാൻ രംഗത്ത്.
പുറത്തുവന്ന വാര്‍ത്ത തെറ്റാണ്. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ട്രക്കിന് മുകളിൽ കാർ വച്ചുള്ള സീനിലാണ് താന്‍ ഡ്രൈവിംഗ് സീറ്റിലിരുന്ന് മെസേജ് അയക്കുന്നതായി കാണിച്ചത്. കാര്യങ്ങളറിയാതെയാണ് പൊലീസ് പ്രതികരിച്ചതെന്നും ദുൽഖർ വ്യക്തമാക്കി.
ദുൽഖർ സ്റ്റിയറിംഗിൽ തൊടാതെ മെസേജ് അയക്കുന്ന ദൃശ്യങ്ങൾ ചിത്രത്തിലെ നായികയായ സോനം കപൂറാണ് ട്വീറ്റ് ചെയ്‌തതിനു പിന്നാലെയാണ് മുംബൈ പൊലീസ് രംഗത്തുവന്നത്.
റോഡിലെ മറ്റുള്ളവരുടെ ജീവൻ അപകടത്തിൽപ്പെടുത്തുന്ന ഇത്തരം പ്രവർത്തികൾ പാടില്ലെന്നാണ് ദുൽഖറിനോട് പൊലീസ് വ്യക്തമാക്കിയത്.