ചങ്ക്സ് എന്ന ചിത്രത്തിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു. തന്റെ ചിത്രം ഒരു പരാജയമല്ലെന്നും അത് പരാജയമാണെങ്കില്‍ ഇത്രയും വിമര്‍ശനങ്ങള്‍ ഉണ്ടാകില്ലെന്നും ഒമര്‍ വ്യക്തമാക്കി.
ഒരു സംഭവം വിജയികുമ്പോഴോ അല്ലെങ്കില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുമ്പോഴോ ആണ് വിമര്‍ശനമുണ്ടാകുകയെന്നും ചിത്രത്തിന്റെ ആദ്യ ദിവസം തന്നെ തിയറ്ററുകളിലേക്ക് ആളുകള്‍ എത്തിയതു തന്നെ വലിയ ഒരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു
ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ഫേസ്ബുക്കില്‍ നെഗറ്റീവ് റിവ്യൂസ് ആരംഭിച്ചിരുന്നു. എന്നാല്‍ യൂത്തിന് ഒരുമിച്ച് വന്ന് തിയേറ്ററില്‍ രണ്ടുമണിക്കൂര്‍ ആസ്വദിച്ച് കാണുവാന്‍ പറ്റുന്നൊരു സിനിമയാണ് ചങ്ക്സ് എന്ന് ഈ സിനിമയുടെ തുടക്കത്തിലെ സൂചിപ്പിച്ചിരുന്നു.
ചങ്ക്സ് എന്ന ചിത്രം വലിയ സംഭവമാണെന്ന് താന്‍ അവകാശപ്പെട്ടിട്ടില്ല. ചിരിക്കാന്‍ രണ്ടു മണിക്കൂറുള്ള സിനിമ ഇതായിരുന്നു അവകാശവാദം. യുവത്വം ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. സിനിമയ്ക്ക് ഇത്രയും വിമര്‍ശനം ഉണ്ടായിട്ടും കലക്ഷന് ഒരു കുറവുമില്ലെന്നും ഒമര്‍ ചൂണ്ടികാട്ടി.