യാചക വേഷത്തില്‍ തെരുവില്‍ പന്തു തട്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വീഡിയോ വൈറലാകുന്നു

Webdunia
ബുധന്‍, 5 ഓഗസ്റ്റ് 2015 (14:54 IST)
കൃത്രിമ താടിയും മുടിയും ധരിച്ച് തെരുവില്‍ പന്ത് തട്ടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വീഡിയോ വൈറലാകുന്നു. ഒരു തെരുവ് ഫുട്‌ബോള്‍ അഭ്യാസിയുടെ വേഷത്തില്‍ എത്തിയ  ക്രിസ്റ്റ്യാനോയെ മാഡ്രിഡിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞില്ല. ചിലര്‍ ഭിക്ഷക്കാരനോട് ഒപ്പം ഫുട്ബോളും കളിക്കാന്‍ ആരംഭിച്ചു. എന്നാല്‍ ചിലര്‍ ഇയാളെ തിരിഞ്ഞു നോക്കിയില്ല

ഒടുവില്‍ പന്ത് തട്ടുന്നത് കൗതുകത്തോടെ നോക്കി നിന്ന ഒരു കുട്ടി റൊണാള്‍ഡോയ്‌ക്കൊപ്പം കൂടി. കുറച്ച്‌നേരം ഇരുവരും കളിച്ചു. കളിയുടെ അവസാനം പന്തില്‍ ഓട്ടോഗ്രാഫ് എഴുതി കുട്ടിക്ക് നല്‍കി ക്രിസ്റ്റ്യാനോ തന്‍റെ രൂപം വെളിവാക്കി.