ചിരഞ്ജീവിയുടെ 150ആം ചിത്രം; കത്തി തെലുങ്ക് ടീസർ പുറത്ത്

Webdunia
വെള്ളി, 9 ഡിസം‌ബര്‍ 2016 (16:03 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ 150-ആം ചിത്രത്തിന്റെ ടീസർ പുറത്ത്. ഖൈദി നമ്പർ 150 എന്നാണ് പേരിട്ടിരിക്കുന്നത്. ഇളയദളപതി വിജയ്‌യെ നായകനാക്കി മുരുകദോസ് ഒരുക്കിയ ബ്ലോക്ബസ്റ്റർ ചിത്രം കത്തിയുടെ തെലുങ്ക് റീമേക്ക് ആണ് ഈ സിനിമ. സിനിമയിൽ നായികയായി എത്തുന്നത് കാജൽ അഗർവാൾ ആണ്. 
 
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ ചിരഞ്ജീവിയുടെ മകനായ നടന്‍ റാം ചരന്‍ തേജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് വി വി വിനായക് ആണ്. വിജയ്‌യിയെ നായകനാക്കി തമിഴിൽ പുറത്തിറങ്ങിയ കത്തി വൻ വിജയമായിരുന്നു. 
Next Article