ചെന്നൈയുടെ കിരീടം തിരുപ്പതി അമ്പലത്തില്‍

കെ ആര്‍ അനൂപ്

ബുധന്‍, 31 മെയ് 2023 (13:10 IST)
അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ ചെന്നൈ ടീമും ആരാധകരും ആവേശത്തിലാണ്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്രോഫിയുമായി നേരെ ചെന്നത് തിരുപ്പതി ക്ഷേത്രത്തിലേക്ക്. പ്രത്യേക പൂജകള്‍ നടന്നു.
 
ഇന്നലെ ആയിരുന്നു കിരീടവുമായി ചെന്നൈ ടീമിന്റെ പ്രതിനിധികള്‍ തിരുപ്പതിയില്‍ എത്തിയത്. വെളുത്ത നിറമുള്ള തുണികൊണ്ട് പൊതിഞ്ഞാണ് ട്രോഫി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത് . പൂജാരിമാര്‍ ട്രോഫി വാങ്ങുന്നതും പൂജകള്‍ നടത്തുന്നതുമായ ദൃശ്യങ്ങള്‍ സണ്‍ ന്യൂസ് പുറത്തുവിട്ടിരുന്നു. ഐപിഎല്‍ കിരീടവുമായി നില്‍ക്കുന്ന തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍