രണ്ടുവര്‍ഷംമുമ്പ് മുംബൈയിലെ ഒരു ഹോട്ടലില്‍വെച്ച് ദക്ഷിണാഫ്രിക്കന്‍ വ്യവസായിയെ സെയ്ഫ് അലിഖാനും കൂട്ടാളികളും ചേര്‍ന്ന് മദ്ദിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതിനെത്തുടര്‍ന്ന് സെയ്ഫിനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഇത്തരത്തിലൊരു കേസില്‍ ആരോപണവിധേയനായ ഒരാളുടെപക്കല്‍ പദ്മശ്രീപോലുള്ള പുരസ്കാരമുള്ളത് ശരിയല്ലെന്ന് വിവരാവകാശപ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാള്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ വിവാദവ്യക്തികളില്‍നിന്നെല്ലാം ബഹുമതി തിരിച്ചുവാങ്ങണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതേത്തുടര്‍ന്ന് വിഷയത്തില്‍ റിപ്പോര്‍ട്ട് സംര്പ്പിക്കാന്‍ ആഭ്യന്തരമന്ത്രാലയം മുംബൈ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് മുംബൈ പൊലീസ് നീട്ടികൊണ്ടു പോകുകയായിരുന്നു.എന്നാല്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് വേഗത്തിലാക്കാന്‍ പൊലീസിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടി ലഭിച്ചിരിക്കുന്നത്.