കേരള ബോക്സ് ഓഫീസില്‍ കത്തിക്കയറി 'ക്യാപ്റ്റന്‍ മില്ലര്‍', കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വ്യാഴം, 1 ഫെബ്രുവരി 2024 (15:11 IST)
ധനുഷിന്റെ 'ക്യാപ്റ്റന്‍ മില്ലര്‍' കേരള ബോക്സ് ഓഫീസില്‍ തരംഗമായി മാറിയിരുന്നു.അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ 5 കോടി രൂപ നേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്. കേരളത്തിലെ ധനുഷിന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി ഇത് മാറുകയും ചെയ്തു.
ചിത്രം ഗള്‍ഫ് മേഖലയിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു., 4.40 കോടി നേടി ഇവിടെയും നടന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറി.ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്നായി 100 കോടി കളക്ഷനും സിനിമ സ്വന്തമാക്കി.ജനുവരി 12നാണ് ചിത്രം ബിഗ് സ്‌ക്രീനുകളില്‍ എത്തിയത്.
ശിവ രാജ്കുമാര്‍, പ്രിയങ്ക അരുള്‍ മോഹന്‍, അദിതി ബാലന്‍, സന്ദീപ് കിഷന്‍, എഡ്വേര്‍ഡ് സോണന്‍ബ്ലിക്ക്, ജോണ്‍ കോക്കന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article