ദിനേഷ് വിജൻ സംവിധാനം ചെയ്യുന്ന രാബ്തയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കിടിലൻ മേക്ക്ഓവറുകളാണ് ചിത്രത്തിനായി ഓരോ താരങ്ങളും ചെയ്തിരിക്കുന്നത്. സുഷാന്ത് സിംഗ് രജ്പുതും, കൃതി സാനണും കേന്ദ്രകഥാപാത്രമായ ചിത്രത്തിന്റെ ട്രെയിലറിന്റെ അവസാന ഭാഗത്ത് മറ്റൊരു താരമുണ്ടായിരുന്നു.
ഞെട്ടിക്കുന്ന പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ രാജ്കുമാര്‍ റാവു ആയിരുന്നു ട്രെയിലറിന്റെ അവസാന ഭാഗത്ത് മികച്ച് നിന്നത്. ഷാഹിദ്, അലിഗഡ്, ട്രാപ്പ്ഡ് എന്നീ സിനിമകളിലൂടെ ഞെട്ടിച്ച അഭിനേതാവാണ് രാജ്‌കുമാർ റാവു. 324 വയസ്സുള്ള കഥാപാത്രമായിട്ടാണ് ചിത്രത്തിൽ റാവു എത്തുന്നത്.