ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന വേറിട്ട കഥാപാത്രത്തിന്റെ നിഗൂഢതകളാണ് മുഖ്യ ആകര്‍ഷണം എന്നാണ് ആരാധകര്‍ പറയുന്നത്. ഒരു ചിരി കൊണ്ടുപോലും കൊടുമണ്‍ പോറ്റി എന്നാല്‍ മമ്മൂട്ടി കഥാപാത്രത്തിന് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ആയി. മമ്മൂട്ടിയുടെ പ്രകടനം കൊണ്ട് തന്നെ ഭ്രമയുഗം കത്തികയറും. രാഹുല്‍ സദാശിവന്റെ മികച്ച മേക്കിംഗും ഒപ്പം ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള കഥ പറച്ചലും സിനിമയ്ക്ക് ഗുണം ചെയ്തു.അര്‍ജുന്‍ അശോകന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.