മമ്മൂട്ടിയും അമാല്‍ഡയും നേര്‍ക്കുനേര്‍; ശ്രദ്ധ നേടി ഭ്രമയുഗം പുതിയ പോസ്റ്റര്‍

രേണുക വേണു

ബുധന്‍, 14 ഫെബ്രുവരി 2024 (15:57 IST)
Amalda Liz and Mammootty

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി ഭ്രമയുഗം പോസ്റ്റര്‍. മമ്മൂട്ടിയും അമാല്‍ഡ ലിസും ഒന്നിച്ചുള്ള പോസ്റ്ററാണ് റിലീസിന്റെ തലേദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും നേര്‍ക്കുനേര്‍ നില്‍ക്കുന്ന പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. വേള്‍ഡ് വൈഡായി നാളെ മുതലാണ് ചിത്രം തിയറ്ററുകളിലെത്തുക. 
 
വെറും അഞ്ച് കഥാപാത്രങ്ങള്‍ മാത്രമാണ് ഭ്രമയുഗത്തില്‍ ഉള്ളത്. കുഞ്ചമന്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ നാല് പേര്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ്, സിദ്ധാര്‍ത്ഥ് ഭരതന്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 


തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിലാണ് കഥ നടക്കുന്നത്. പാണ സമുദായത്തില്‍ നിന്നുള്ള തേവന്‍ എന്ന നാടോടി പാട്ടുകാരന്‍ ദുരൂഹത നിറഞ്ഞ ഒരു മനയ്ക്കലേക്ക് അവിചാരിതമായി എത്തിപ്പെടുന്നു. അടിമ വില്‍പ്പന നടക്കുന്ന ഒരു ചന്തയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തേവന്‍ ഈ മനയ്ക്കലില്‍ എത്തുന്നത്. കുഞ്ചമന്‍ പോറ്റിയെന്ന മമ്മൂട്ടി കഥാപാത്രമാണ് ഈ മനയുടെ ഉടമ. അര്‍ജുന്‍ അശോകന്‍ ആണ് തേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ 50 മിനിറ്റ് ദൈര്‍ഘ്യം മാത്രമാണ് മമ്മൂട്ടി കഥാപാത്രത്തിനുള്ളത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍