ശ്രീദേവിയായിരുന്നു ഞങ്ങൾക്കെല്ലാം, ഞങ്ങളെ വെറുതേ വിടണം: ബോണി കപൂർ

Webdunia
വെള്ളി, 2 മാര്‍ച്ച് 2018 (12:01 IST)
നടി ശ്രീദേവിയുടെ പെട്ടന്നുള്ള നിര്യാണത്തിൽ നിന്നും ഇതുവരെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല ബോളിവുഡിന്. നടിയുടെ മരണത്തോടെ പല കഥകളും പ്രചരിക്കാൻ തുടങ്ങി. മരണകാരണം സൗന്ദര്യം വർധിക്കാൻ വേണ്ടി ചെയ്ത ശസ്ത്രക്രിയകൾ ആണെന്ന് വരെ അഭ്യൂഹങ്ങൾ പറന്നു.
 
ഇപ്പോഴിതാ, തങ്ങളുടെ സ്വകാര്യതെയ് മാനിക്കണമെന്ന് പറയുകയാണ് ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ. തന്റെ ആത്മസുഹൃത്തും പ്രണയിനിയുമായിരുന്നു ശ്രീദേവിയെന്നും തന്റെ മക്കൾക്ക് എന്നും നല്ല അമ്മയായിരുന്നു എന്നും ബോണി കപൂർ പറയുന്നു. ഇനിയെങ്കിലും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന അപേക്ഷയാണ് ബോണി കപൂർ മുന്നോട്ട് വെയ്ക്കുന്നത്. ശ്രീദേവിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു ബോണി കപൂറിന്റെ പ്രതികരണം.
 
'ഞങ്ങൾക്കവളെ നഷ്ടമായി. ഇനി അവൾ ഞങ്ങൾക്കൊപ്പമില്ല! എനിക്കൊപ്പം നിന്ന ആരാധകരോടും ബന്ധുക്കളോടും വളരെ അധികം നന്ദി ഉണ്ട്. അര്‍ജുന്‍, അന്‍ഷുല (ബോണി കപൂറിന്റെയും മോന കപൂറിന്റെയും മക്കള്‍) എന്നിവര്‍ എനിക്കും എന്റെ പെൺമക്കളായ ജാൻവിക്കും ഖുഷിക്കും നല്‍കിയപിന്തുണ വളരെ വലുതായിരുന്നു. അവളായിരുന്നു ഈ കുടുംബത്തിന്റെ എല്ലാം. അവള്‍ക്ക് ഞങ്ങളുടെ വിട. എനിക്ക് എല്ലാവരോടും ഒരു അപേക്ഷയുണ്ട്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. ശ്രീദേവി ഇല്ലാതെ എന്റെ കുട്ടികളെ മുന്‍പോട്ട് കൊണ്ടുപോകണം. ഞങ്ങൾക്കാണ് നഷ്ടം. വെള്ളിത്തിരയിൽ താരങ്ങൾ മരിക്കുന്നില്ല. അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഞങ്ങളുടെ ജീവിതം ഒരിക്കലും പഴയ പോലെ ആകില്ല.' - ബോണി കപൂർ ട്വിറ്ററിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article