ഒടുവില്‍ ബിപാഷ മനസ്സ് തുറന്നു; ഞാന്‍ ഹര്‍മാനുമായി റിലേഷന്‍ഷിപ്പിലാണ്

Webdunia
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (14:55 IST)
ബോളിവുഡിലെ താര സുന്ദരി ഒടുവില്‍ തന്റെ പുതിയ കൂട്ടുകാരന്റെ പേര് വെളിപ്പെടുത്തി.ബോളിവുഡ് സംവിധായകന്‍ ഹാരി ബവേജയുടെ മകനും മുന്‍പ് പ്രിയങ്ക ചോപ്രയയുടെ കാമുകിയുമായിരുന്ന ഹര്‍മാന്‍ ബവേജയാണ് ബിപ്സിന്റെ ജീവിതത്തിലെ പുതിയ നായകന്‍

ഒരു വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍മാനുമായി റിലേഷന്‍ഷിപ്പിലാണെന്ന് ബിപാഷ വെളിപ്പെടുത്തിയത്. ഹര്‍മാനുമായുള്ള ബന്ധം വലിയ സംഭവമാക്കി ഹര്‍മാനെ സമ്മര്‍ദ്ദത്തിലാക്കാനില്ലെന്നും ബിപാഷ കൂട്ടിചേര്‍ക്കിന്നു.കുറച്ച് കാലമായി ബിപാഷ ഹര്‍മാനോടൊപ്പമാണ് താമസിക്കുന്നത്. ഹര്‍മ്മനുമോത്തുള്ള ജീവിതം തനിക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നുണ്ടെന്നാണ് ബിപ്സ് പറയുന്നത്.നേരത്തെ ജോണ്‍ എബ്രഹാമുമായുള്ള ബന്ധം രണ്ട് വര്‍ഷം മുന്‍പ് ബിപാഷ ഉപേക്ഷിച്ചിരുന്നു.