കാലിന്റെ സ്പർശനം വരെ നഷ്ടമായി, തനിച്ച് നടക്കാൻ കഴിയാതെയായി: അസുഖ ബാധിതരെന്ന് സായ് കുമാറും ബിന്ദു പണിക്കരും

നിഹാരിക കെ.എസ്

ശനി, 8 മാര്‍ച്ച് 2025 (15:57 IST)
കാലിന്റെ സ്പർശനം വരെ നഷ്ടമായി ചികിത്സിലായിരുന്നുവെന്ന് സായ് കുമാറും ബിന്ദു പണിക്കരും. പുതിയൊരു അഭിമുഖത്തിലാണ് തങ്ങളുടെ അസുഖവിവരം താരങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്. കൈപിടിക്കാതെ നടക്കാൻ പറ്റാതായി. പ്രതിവിധിയില്ലെന്ന് പലരും പറഞ്ഞെങ്കിലും ഇപ്പോൾ കൃത്യമായി ചികിത്സ ലഭിച്ചതോടെ നടക്കാൻ പറ്റുന്നുണ്ട് എന്നാണ് താരങ്ങൾ പറയുന്നത്.
 
നടക്കാനുള്ള ബുദ്ധിമുട്ടായാണ് ചികിത്സ തേടിയത്. ഒരുപാട് സ്ഥലങ്ങളിൽ ചികിത്സ തേടി മടുത്തിരിക്കുന്ന സമയത്താണ് ശില സന്തോഷ് ഒരു സ്ഥലത്തെ കുറിച്ച് പറയുന്നത്. നേരത്തെ രണ്ട് പേര് പിടിച്ചാലെ നിക്കാൻ പറ്റുമായിരുന്നുള്ളൂ. ഇപ്പോൾ തനിച്ച് നടക്കാം. അതുതന്നെ വലിയ ഭാഗ്യം. ആറ് വർഷത്തിന് മുകളിലായി ഞങ്ങൾക്ക് ഈ അസുഖം തുടങ്ങിയിട്ട്. ഇങ്ങനെ വച്ചോണ്ടിരിക്കയായിരുന്നു.
 
പലടത്തും പലരെയും പോയി കണ്ടു. അപ്പോഴൊന്നും ഇത് എന്താണ് സംഭവമെന്ന് ആരും പറയുന്നില്ല. ബ്ലെഡിന്റെ റീ സൈക്കിളിംഗ് കുറവാണ് എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അതിനൊരു പ്രതിവിധി ഇല്ലേ. അതില്ല. കുറച്ച് ഗുളിക തരും അത് കഴിക്കും. യാതൊരു കുറവുമില്ല. തന്നതെല്ലാം ആന്റിബയോട്ടിക് ആയിരുന്നു. പിന്നീട് അതങ്ങ് നിർത്തി.
 
വേദനയോട് പൊരുത്തപ്പെട്ടു. ഞങ്ങൾ കൈപിടിച്ചായിരുന്നു നടന്നോണ്ടിരുന്നത്. ആദ്യമൊക്കെ വിടുമായിരുന്നു. പിന്നീട് കൈപിടിക്കാതെ നടക്കാൻ പറ്റാതായി. ഇപ്പോൾ ഒരുപാട് വ്യത്യാസം വന്നു. കാലിൽ തൊടുന്നത് പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു എന്നാണ് സായ് കുമാർ പറയുന്നത്. ഇത് മാത്രമല്ല കിഡ്‌നിക്കും പ്രശ്‌നമുണ്ട് എന്നും സായ് കുമാറും ബിന്ദു പണിക്കരും പറയുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍