വിവാഹമോചനം ഒരിക്കലും തെറ്റല്ലെന്നും പരസ്പരം ഒത്തുപോകാത്ത ബന്ധം വേര്‍പിരിയുന്നതില്‍ തെറ്റില്ലെന്നും നടി ഭാവന. സോഷ്യല്‍ പ്രഷറിന്റെ പേരിലോ മറ്റ് ബാധ്യതകളുടെ പേരിലോ അഡ്ജസ്റ്റ് ചെയ്ത് പോകേണ്ടതില്ല എന്നാണ് ഭാവനയുടെ അഭിപ്രായം. അണ്‍ കണ്ടീഷണല്‍ ലവ്വിനെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും പുതിയ അഭിമുഖത്തിലാണ് ഭാവന തുറന്നു സംസാരിച്ചത്.
ഒരു പ്രണയ പരാജയം സംഭവിച്ച് ഡിപ്രഷനിലേക്ക് പോകുന്ന സമയത്താണ് നവീന്‍ തന്റെ ജീവിതത്തിലേക്ക് വന്നത്. ഒരു കന്നട സിനിമയ്ക്ക് വേണ്ടി കഥ പറയാന്‍ വന്ന നിര്‍മാതാവാണ് നവീന്‍. സംസാരിച്ചു, സുഹൃത്തുക്കളായി. നവീനും ആ സമയത്ത് ഒരു പ്രണയ പരാജയം സഭവിച്ചു നില്‍ക്കുകയായിരുന്നു. വീണ്ടുമൊരു പ്രണയത്തിനോ, കല്യാണത്തിനോ ഉള്ള താത്പര്യം എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ ആ സൗഹൃദം പിന്നീട് എങ്ങെയൊക്കെയോ, അങ്ങനെയായി എന്നാണ് ഭാവന പറഞ്ഞത്.