നവീന്‍ ജീവിതപങ്കാളിയായി എത്തുമെന്ന് അന്ന് വിചാരിച്ചില്ല; നടി ഭാവനയുടെ പ്രണയകഥ ഇങ്ങനെ

ശനി, 22 ജനുവരി 2022 (20:23 IST)
മലയാളത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് ഭാവന. വിവാഹശേഷം ഭാവന സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും വലിയ താല്‍പര്യമുണ്ട്. സിനിമ നിര്‍മാതാവ് നവീന്‍ ആണ് ഭാവനയുടെ ജീവിതപങ്കാളി. ഇരുവരുടേയും നാലാം വിവാഹവാര്‍ഷികമാണ് ഇന്ന്.
 
തന്റെ ജീവിതത്തില്‍ നവീന്‍ എത്രത്തോളം പ്രിയപ്പെട്ട ആളാണെന്ന് ഭാവന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2011 ല്‍ 'റോമിയോ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. 'റോമിയോ' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.
 
തുടക്കത്തില്‍ തങ്ങള്‍ രണ്ട് പേരും വളരെ സുഹൃത്തുക്കള്‍ മാത്രമായിരുന്നു എന്നാണ് ഭാവന പറയുന്നത്. സൗഹൃദം കൂടുതല്‍ ആഴപ്പെടുകയും പിന്നീട് അത് പ്രണയമാകുകയും ചെയ്തു. നവീന്‍ തന്റെ വളരെ അടുത്ത സുഹൃത്താണെന്നും ഭാവന പറയുന്നു.
 
2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്‍ ഭാവനയെ താലിച്ചാര്‍ത്തിയത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍