ഭൈരവയുടെ എച്ച് ഡി പ്രിന്റ് ഇന്റർനെറ്റിൽ!

Webdunia
വ്യാഴം, 12 ജനുവരി 2017 (11:55 IST)
ഇന്ന് തീയേറ്ററിൽ പ്രദർശനം ആരംഭിച്ച വിജയ് ചിത്രം ‘ഭൈരവ’യുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ. ചിത്രം തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ നിരവധി ചിത്രങ്ങളുടെ വ്യാജപതിപ്പ് ഈ സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 
 
ഭൈരവ’ കേരളത്തിലെ 200ലധികം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്തു. എ, ബി, സി ക്ലാസ് വേർതിരിവ് ഇല്ലാതെയാണ് ഭൈരവയുടെ റിലീസ് ചെയ്തിരിക്കുന്നത്. ഭരതൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. സമരത്തിന്‍റെ ചൂടിനിടയിലും ആഘോഷമായി മാറുകയാണ് വിജയ് ചിത്രം. അതിനിടയിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
 
സിനിമയുടെ റിലീസ് സംബന്ധിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സമയോചിത ഇടപെടലാണ് ഭൈരവ റിലീസ് ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
ആദ്യഷോ പൂര്‍ത്തിയാകുമ്പോള്‍ ഭരതന്‍ സംവിധാനം ചെയ്ത ഭൈരവയ്ക്ക് തകര്‍പ്പന്‍ റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. സമീപകാലത്ത് വിജയ് അഭിനയിച്ച ഏറ്റവും മികച്ച സിനിമയാണ് ഭൈരവ എന്നാണ് റിപ്പോര്‍ട്ട്. 
Next Article