വിമാനയാത്രയ്ക്കിടെ മോശം അനുഭവം, പോലീസില്‍ പരാതി നല്‍കി യുവ നടി

കെ ആര്‍ അനൂപ്

ബുധന്‍, 11 ഒക്‌ടോബര്‍ 2023 (12:28 IST)
വിമാനയാത്രയ്ക്കിടെ മോശം അനുഭവം പോലീസില്‍ പരാതി നല്‍കി യുവ നടി. സഹയാത്രക്കാരന്‍ അപമര്യാദയായി പെരുമാറിയതിന് പിന്നാലെയാണ് പരാതി നല്‍കാന്‍ മലയാളത്തിലെ യുവ നടി തീരുമാനിച്ചത്. ഇക്കാര്യം വിമാനത്തിലെ ക്യാബിന്‍ അംഗങ്ങളോട് പറഞ്ഞെങ്കിലും അവരില്‍നിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും നടി ആരോപിക്കുന്നു. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു നടി.
 
എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ചാണ് സംഭവം. ആ യാത്രക്കാരന്‍ മദ്യലഹരിയില്‍ ആയിരുന്നു, തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറുകയായിരുന്നു എന്നാണ് നടി പറയുന്നത്. വിമാനത്തിലെ ജീവനക്കാരോട് ഇക്കാര്യം അറിയിച്ചപ്പോള്‍ തന്റെ സീറ്റ് മാറ്റി ഇരുത്തുകയായിരുന്നു ചെയ്തതെന്നും നടി പറഞ്ഞു. പോലീസിനോട് പരാതിപ്പെടാനും ജീവനക്കാര്‍ തന്നോട് പറഞ്ഞു തുടര്‍ന്നാണ് കൊച്ചിയിലെത്തി പോലീസില്‍ പരാതി നല്‍കിയത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം എന്നും സംഭവത്തില്‍ ഉചിതമായ നടപടി എടുക്കണമെന്നും നടി ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാക്കുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.
 
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍