ബാഹുബലി 2 ഇന്റർനെറ്റിൽ! നെഞ്ചു തകർന്ന് അണിയറ പ്രവർത്തകർ

Webdunia
ബുധന്‍, 26 ഏപ്രില്‍ 2017 (14:48 IST)
റിലീസിന് വെറും രണ്ടു ദിവസങ്ങ‌ൾ മാത്രം ബാക്കി നിൽക്കേ ബാഹുബലി ടീമിന്റെ നെഞ്ചു തകർക്കുന്ന റിപ്പോർട്ട് പുറത്ത്. ബാഹുബലി 2വിന്റെ ദൃശ്യങ്ങൾ ചോർന്നു. ബാഹുബലി 2വിന്റേതെന്ന് പറഞ്ഞുള്ള വീഡിയോകളും ചിത്രങ്ങളും ഇന്റർനെറ്റിൽ വൈറലാവുകയാണ്. ചില തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
ചിത്രത്തിന്റെ പ്രീമിയർ ഷോ കണ്ടവരിൽ ഒരാൾ ചിത്രം മൊബൈലിൽ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോ‌ർട്ടിൽ പറയുന്നത്. ബാഹുബലി 2വിന്റെ എന്ന് പറഞ്ഞ് 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് വാട്സാപ്പിൽ പ്രചരിക്കുന്നത്.
 
2015 ജൂലൈ 10 നാണ് എസ് എസ് രജമൗലി ബാഹുബലിയുമായി എത്തിയത്. ഇന്ത്യൻ സിനിമയുടെ ഇതിഹാസമാണ് ബാഹുബലിയെന്ന് നിസ്സംശയം പറയാം. ഉജ്ജ്വലമായ ഒരു സിനിമ അതിന്‍റെ ഏറ്റവും തീവ്രമായ മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്നതിന്‍റെ വിസ്മയനിമിഷങ്ങളായിരുന്നു ബാഹുബലി. ഗാനരംഗങ്ങളും യുദ്ധരംഗങ്ങളുമാണ് ബാഹുബലി ആദ്യഭാഗത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. എന്തായാലും ഈ സിനിമയുടെ രണ്ടിരട്ടി ഗംഭീരമാകും രണ്ടാം ഭാഗമെന്ന് ഉറപ്പാണ്.
Next Article