വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC) അംഗങ്ങളുടെ അവസരം ഇല്ലാതാക്കാന്‍ ഫെഫ്കയില്‍ ആരും ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. ഡബ്‌ള്യുസിസി അംഗമായ പാര്‍വതിയെ തങ്ങളുടെ പ്രൊജക്ടുകളിലേക്ക് ഫെഫ്കയിലുള്ള പല സംവിധായകരും വിളിച്ചിട്ടുണ്ടെന്നും അവരെ കിട്ടാറില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
' പാര്‍വതി തിരുവോത്ത് 2006 മുതല്‍ WCC നിലവില്‍ വന്ന 2018 വരെ 11 സിനിമകളാണ് ചെയ്തത്. 2018 ല്‍ സംഘടന നിലവില്‍ വന്ന ശേഷം ഇതുവരെ 11 സിനിമകളും ചെയ്തിട്ടുണ്ട്. ഫെഫ്ക ആരുടെയും അവസരം ഇല്ലാതാക്കിയിട്ടില്ല. ഫെഫ്കയില്‍ തന്നെയുള്ള നിരവധി സഹപ്രവര്‍ത്തകര്‍ പാര്‍വതിയെ വെച്ച് സിനിമ ചെയ്യാന്‍ സമീപിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും അവരെ കിട്ടാറില്ല. ആ തിരക്കഥ ചെയ്യണമെന്ന് അവര്‍ക്ക് തോന്നണം. ചിലപ്പോള്‍ പ്രതിഫലവും പ്രശ്‌നമാകും,' ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
15 അംഗ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ 15 പേരുകളും പുറത്തുവിടണമെന്നാണ് ഫെഫ്ക ആവശ്യപ്പെടുന്നത്. എവിടെയൊക്കെയോ ഇരുന്ന് ചിലര്‍ സിനിമയെ നിയന്ത്രിക്കുന്നു എന്നാണ് പറയുന്നത്. മാഫിയ, പവര്‍ ഗ്രൂപ്പ് എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ സാക്ഷികളില്‍ ചിലര്‍ മനപ്പൂര്‍വ്വം ഉണ്ടാക്കിയ പ്രയോഗങ്ങള്‍ ആണ്,' ബി.ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.