അറ്റ്‌ലി ഉടന്‍ മമ്മൂട്ടിയെ കാണും!

ബുധന്‍, 14 നവം‌ബര്‍ 2018 (18:50 IST)
തമിഴ് സംവിധായകന്‍ അറ്റ്‌ലി തന്‍റെ അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ദളപതി വിജയ് നായകനാകുന്ന ചിത്രം എ ജി എസ് ഇന്‍റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്. 
 
എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജി കെ വിഷ്ണു ആണ് നിര്‍വഹിക്കുന്നത്. അനല്‍ അരശ് ആണ് സംഘട്ടന സംവിധാനം.
 
ഈ സിനിമയില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയേക്കുമെന്ന് സൂചനകളുണ്ട്. ഇതിന്‍റെ ചര്‍ച്ചകള്‍ക്കായി അറ്റ്‌ലി ഉടന്‍ തന്നെ മമ്മൂട്ടിയെ നേരില്‍ കാണുമെന്നും കോടമ്പാക്കം റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 
“കഴിഞ്ഞ ചിത്രങ്ങളുടെ വിജയം എന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കുന്നു. മുമ്പ് ചെയ്തിട്ടില്ലാത്ത എന്തെങ്കിലും ചെയ്യണമെന്നാണ് ഇത്തവണ ഞാന്‍ ആഗ്രഹിക്കുന്നത്. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക” - അറ്റ്‌ലി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
 
രാജാ റാണി, തെരി, മെര്‍സല്‍ എന്നിവയാണ് അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍