കുറേ പിക് കണ്ട് 'ഡാഷ്' വിട്ടിട്ടുണ്ട്; ചോദിച്ചവന്റെ വായടപ്പിച്ച് അശ്വതി ശ്രീകാന്തിന്റെ മറുപടി

കെ ആര്‍ അനൂപ്
വെള്ളി, 7 ജൂലൈ 2023 (09:14 IST)
രണ്ട് പെണ്‍കുട്ടികളുടെ അമ്മയും സമൂഹത്തിലെ പല വിഷയങ്ങളിലും തന്റെ നിലപാട് തുറന്നു പറയാന്‍ മടി കാട്ടാത്ത ആളുമാണ് നടി അശ്വതി ശ്രീകാന്ത്. കഴിഞ്ഞദിവസം ഫാന്‍ ചാറ്റ് അശ്വതി നടത്തിയിരുന്നു. ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്ക് നടി നേരിട്ട് മറുപടി നല്‍കുമായിരുന്നു. അശ്വതിയുടെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ചോദിച്ചറിയുന്നതിനിടെ പ്രത്യക്ഷപ്പെട്ട ഒരു ചോദ്യത്തിന് അശ്വതി വേണ്ടവിധത്തില്‍ മറുപടി നല്‍കി. 
 
യു ആര്‍ സൂപ്പര്‍. നല്ല വലിയ 'ഡാഷ്' ആണ്. തന്റെ കുറേ പിക് കണ്ട് 'ഡാഷ്' വിട്ടിട്ടുണ്ട് എന്നതായിരുന്നു കമന്റ്. ഇവിടെ ഡാഷ്-ചേര്‍ത്ത ഭാഗത്ത് സ്‌മൈലികള്‍ ഉപയോഗിച്ച് മറക്കുകയായിരുന്നു അശ്വതി ചെയ്തത്. തന്റെ ഫോളോ ലിസ്റ്റില്‍ കുട്ടികളും ഉള്ളതുകൊണ്ട് ആ അസഭ്യവാക്കുകള്‍ മറയ്ക്കുന്നു എന്നാണ് അശ്വതി പറഞ്ഞത്.
 
'പാവം! തലച്ചോറ് കാലിനടിയിലായിപ്പോയി. സഹതാപമുണ്ട്'-എന്നാണ് അശ്വതി എഴുതിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article