ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളിയും ബോളിവുഡ് താരവുമായ അസിന്‍ തിരിച്ചെത്തുന്ന ചിത്രം ഓള്‍ ഈസ് വെല്ലിലെ ഗാനം പുറത്തിറങ്ങി. ബാതോം കൊ തേരി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ അഭിഷേക് ബച്ചനാണ് നായകനായി എത്തുന്നത്. റിഷി കപൂര്‍, സുപ്രിയ പതക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഓ മൈ ഗോഡ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ഉമേഷ് ശുക്ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2012ല്‍ പുറത്തിറങ്ങി ഖിലാഡി 786 എന്ന ചിത്രത്തിലാണ് അസിന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ആഗസ്റ്റിലാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.